കൊല്ലം: കൊട്ടരക്കരയിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ പാഠം പഠിപ്പിച്ച് യാത്രക്കാരൻ. സ്റ്റോപ്പുണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച ഡ്രൈവറെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ചാണ് യാത്രക്കാരൻ പാഠം പഠിപ്പിച്ചത്. തിരക്കില്ലാതിരുന്നിട്ടും കോട്ടയത്തേക്കുള്ള ബസ് എം.സി റോഡിലെ വാളകം എം.എൽ.എ ജംഗ്ഷനിൽ നിർത്തിയില്ല. ബസിന്റെ ഡ്രൈവർ ആരാണെന്ന് അറിയാനായി യാത്രക്കാരൻ ഡിപ്പോയിലേക്ക് വിളിച്ച് അന്വേഷിച്ചു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു.എറണാകുളം ജില്ലയിൽ നിന്ന് ഒരാഴ്ച മുൻപ് ഡിപ്പോയിലെത്തിയതാണെന്നും എംഎൽഎ ജംഗ്ഷനിൽ സ്റ്റോപ്പുള്ള കാര്യം അറിയില്ലെന്നുമായിരുന്നു വിശദീകരണം. എന്നാൽ യാത്രക്കാരൻ സംഭവം ഉന്നതരിലേക്ക് എത്തിക്കുമെന്നായതോടെ സമവായത്തിനായി എന്ത് വേണമെന്നായി ഡ്രൈവർ. വാളകം എംഎൽഎ ജംഗ്ഷനിൽ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷൻ എഴുതി വാട്സാപ്പിൽ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെ തന്നെ ഇമ്പൊസിഷൻ വാട്സാപ്പിലെത്തി.
കൊട്ടരക്കരയിൽ കൈ കാണിച്ചിട്ടുംസ്റ്റോപ്പ് മറന്ന കെ.എസ്.ആർ.ടി.സി ഡ്രൈവറെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ
Jowan Madhumala
0
Tags
Top Stories