ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി





ആലുവ: പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
أحدث أقدم