ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ കാര്യകർത്താക്കളുമായി സംവദിച്ചതായിരുന്നു പ്രധാനമന്ത്രി. കേന്ദ്രസർക്കാർ പദ്ധതികളെ പറ്റി ഓരോ വീടു തോറും കയറിയിറങ്ങി പ്രചാരണം നടത്തണമെന്നും ബൂത്ത് തലത്തിൽ കോഡിനേഷൻ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിൽ ഓരോ ബൂത്ത് വിജയിക്കുക എന്നതാണ് ലക്ഷ്യം. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം തട്ടിപ്പാണെന്നും അഴിമതിയിൽ അവർ പരസ്പരം പങ്കു പറ്റുന്നുവെന്നും മോദി പറഞ്ഞു. എൽഡിഎഫിന്റെ അഴിമതി യുഡിഎഫും യുഡിഎഫിന്റേത് എൽഡിഎഫും മറച്ചുവയ്ക്കുന്നു. ഈ രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നതെന്നും മോദി ആരോപിച്ചു.
ധീവര സമുദായങ്ങളെ ഉൾക്കൊള്ളിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കണം. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ഊർജിതമാക്കണം.
സ്ഥാനാർത്ഥികളുടെ പര്യടനവും, ക്യാമ്പയിനുകളും റീൽസായി പ്രചരിക്കണം- ഇങ്ങനെ നീളുന്നു മോദിയുടെ നിർദേശങ്ങൾ.
സ്ഥാനാർത്ഥികളുടെ പര്യടനവും, ക്യാമ്പയിനുകളും റീൽസായി പ്രചരിക്കണം- ഇങ്ങനെ നീളുന്നു മോദിയുടെ നിർദേശങ്ങൾ.