ഒമാനിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. മരിച്ചവരില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുമുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്.
സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുകിപ്പോയാണ് എട്ടു പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളും രണ്ടുപേർ ഒമാനി പൗരന്മാരുമാണ്.
ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് ഒമാനില്‍ കനത്ത മഴ പെയ്യുന്നത്. വടക്കന്‍ പ്രദേശങ്ങളിലാണ് കനത്ത മഴയുള്ളത്. ഇന്ന് രാവിലെയാണ് ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഒമാനില്‍ കനത്ത കാറ്റും മഴയും തുടങ്ങുന്നത്. ഉച്ചയോടെ മഴ അതിശക്തമായി. വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണാണ് മലയാളിയായ സുനില്‍കുമാര്‍ മരിച്ചത്. ഒരു കുട്ടിയെ ഉള്‍പ്പെടെ കാണാതായിട്ടുണ്ട്. കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സ്‌കൂള്‍ കെട്ടിടത്തിലേക്ക് വെള്ളം ഇരച്ചു കയറിയിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒമാന്‍റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്