ഇന്നും കൊടും ചൂട് തന്നെ..12 ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. 

പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് നാളെ വരെ ഉഷ്ണ തരംഗ മുന്നറിയിപ്പുമുണ്ട്.

അതേസമയം വിവിധ ജില്ലകളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
أحدث أقدم