മൂന്നാർ തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം .മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു . കന്തസ്വാമി എന്ന ആളുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്.വെറ്ററിനറി ഡോക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കടുവ പശുവിനെ ആക്രമിക്കുന്നത് നാട്ടുകാർ നേരിൽ കണ്ടിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ബഹളം വച്ചതോടെ കടുവ ഓടിപ്പോയി.
മൂന്നാറിലെ തോട്ടം മേഖലയിൽ കടുവയുടെ ആക്രമണം തുടരുകയാണ്. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ മൂന്നാറിലെ തോട്ടം മേഖലയിൽ മാത്രമായി 13 പശുക്കളെയാണ് കടുവ കൊന്ന് തിന്നത്. അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.