വിഷു ചന്തകൾ ഇന്നുമുതൽ... സബ്‍സിഡി നിരക്കില്‍ 13 ഇന ആവശ്യസാധനങ്ങള്‍



തിരുവനന്തപുരം : കൺസ്യൂമർഫെഡിന്‍റെ വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും .

സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അവസരം ഒരുങ്ങിയത്.

ഇന്നുമുതൽ വിഷു കഴിഞ്ഞുള്ള ഒരാഴ്ച കൂടി കൺസ്യൂമർഫെഡില്‍ ചന്ത പ്രവർത്തിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൺസ്യൂമർ ഫെഡുകളിലേക്ക് എല്ലാ സാധനങ്ങളും എത്തിച്ചിരുന്നു .സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി ആയിരിക്കും കൺസ്യൂമർഫെഡിന്റെ പ്രവർത്തനം.
أحدث أقدم