24 മണിക്കൂറിനകം ആരോപണം പിൻവലിച്ച് മാപ്പു പറയണം; കെ.കെ. ശൈലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്





കൊച്ചി: വടകരയിലെ എൽഡഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോ കൾ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളത്. തന്‍റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ലെന്നും അത്രയധികം സൈബർ ആക്രമണമാണ് തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വോട്ടർമാർക്കിടയിൽ തന്‍റെ സൽപേര് നശിപ്പിക്കാനാണ് ശ്രമമെന്നും 24 മണിക്കൂറിനുള്ളിൽ വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും വാക്കീസ് നോട്ടീസിൽ വ്യക്തമാക്കുന്നു
أحدث أقدم