രേഖകളില്ലാതെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 40 ലക്ഷം രൂപ; പാലക്കാട് രണ്ടുപേര്‍ പിടിയില്‍






പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്‌കര്‍, ചവാന്‍ സച്ചിന്‍ എന്നിവരാണ് പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പണവും ലഹരിവസ്തുക്കളും കടത്തുന്നത് തടയാന്‍ ലഹരി സ്‌ക്വാഡ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. അതിനിടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരും പിടിയിലാകുന്നത്.

വാളയാറില്‍ നടത്തിയ പരിശോധനയിലാണ് വിശാല്‍ ആദ്യം കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും ചവാന്‍ സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്കാണ് പോയിരുന്നത്. ഇരുവരും മുമ്പും പണം കടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
أحدث أقدم