സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് . ഇന്ന് മുതൽ മെയ് 2 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിട്ടുള്ളത്. 29, 30 തീയതികളിൽ തൃശൂരിലും മഴ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് .
ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തിൽ പറയുന്നു.