സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് 8 ജില്ലകളില്‍ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, എറണാംകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
നാളെ കേരളത്തിലുടനീളം മഴ ലഭിക്കും. 1-ാം തീയതി മുതല്‍ മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാംകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.