സിഡ്നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം: 5 പേർ കൊല്ലപ്പെട്ടു



സിഡ്നി: സിഡ്നിയിലെ ഷോപ്പിങ് മാളിൽ നടന്ന കത്തിയാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റതായാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.
പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷൻ മാളിൽ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപ്പേരെ കുത്തിപ്പരുക്കേൽപ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധിപ്പേരാണ് മാളിലുണ്ടായിരുന്നത്.




أحدث أقدم