സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു; വാടകഗുണ്ടകളടക്കം 5 പേർ അറസ്റ്റിൽഅക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്





ബംഗളൂരു: വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച സ്വകാര്യ സ്ഥാനപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. സഹപ്രവർത്തകൻ‌ സുരേഷിനെ മർദിച്ച കേസിൽ ബംഗളൂരുവിലെ പാലുൽപ്പന്ന നിർമാണ കമ്പിനിയിലെ ജീവനക്കാരനായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് അറസ്റ്റിലായത്. ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.പുലുൽപ്പന്ന നിർമാണ കമ്പനിയിലെ ഓഡിറ്ററാണ് മർദനമേറ്റ സുരേഷ്. ഓഫീസിൽ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താൻ പ്രേരകമായതെന്ന് പൊലീസ് പറയുന്നു.



أحدث أقدم