തിരുവനന്തപുരം: 7 വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മർദനം. തിരുവനന്തപുരം ആറ്റുകാലിലാണ് സംഭവം. രണ്ടാനച്ഛനായ കാർത്തികേയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വർഷമായി കുട്ടിയെ ഇയാൾ നിരന്തരമായി ഉപദ്രവിച്ചിരുന്നതാണ് പരാതി. അടിവയറ്റിൽ ചവിട്ടുകയും ചട്ടുകം വച്ച് പൊള്ളിച്ചെന്നുവെന്നും കുട്ടി പൊലീസിൽ മൊഴി നൽകി.
പച്ചമുളക് അരച്ച് ദേഹത്ത് പുരട്ടി. ഫാനിൽ കെട്ടിത്തൂക്കിയിട്ടതായും കുട്ടിയുടെ മൊഴിയിൽ പറയുന്നു. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ പാടുകളുമുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.