സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴ സാധ്യത


കനത്ത ചൂടിൽ ഒരു മഴ കിട്ടണേ എന്നാ​ഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴ സാധ്യതയുണ്ട്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൊടും ചൂടിൽ ആശ്വാസമായി മഴയെത്താൻ സാധ്യതയുള്ളത്. നാളെയും ഈ ജില്ലകളിൽ മഴ സാധ്യതയുണ്ട്.
أحدث أقدم