രാത്രി 9 മണി കഴിഞ്ഞ് മദ്യം നൽകിയില്ല; ബെവ്‌കോ ജീവനക്കാരന്റെ കാർ തല്ലിത്തകർത്ത് മദ്യപൻ


കോട്ടയം; ഉഴവൂരിൽ ബെവ്‌കോ ജീവനക്കാരന്റെ കാർ തല്ലിപ്പൊളിച്ചു. രാത്രി 9 മണിയ്ക്ക് ശേഷം മദ്യം നൽകാത്തതാണ് പ്രകോപനത്തിന് കാരണം. 

ഉഴവൂർ ബെവ്‌കോ ഔട്ട്‌ലെറ്റ് ഷോപ് ഇൻ ചാർജ് കൃഷ്ണകുമാറിൻ്റെ കാറാണ് നശിപ്പിച്ചത്. അയർക്കുന്നം സ്വദേശിയാണ് ഹെൽമെറ്റ് ധരിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ കുറുവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post