കോട്ടയം; ഉഴവൂരിൽ ബെവ്‌കോ ജീവനക്കാരന്റെ കാർ തല്ലിപ്പൊളിച്ചു. രാത്രി 9 മണിയ്ക്ക് ശേഷം മദ്യം നൽകാത്തതാണ് പ്രകോപനത്തിന് കാരണം.
ഉഴവൂർ ബെവ്‌കോ ഔട്ട്‌ലെറ്റ് ഷോപ് ഇൻ ചാർജ് കൃഷ്ണകുമാറിൻ്റെ കാറാണ് നശിപ്പിച്ചത്. അയർക്കുന്നം സ്വദേശിയാണ് ഹെൽമെറ്റ് ധരിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ കുറുവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.