മഹാനദിയിൽ ബോട്ട് അപകടം ; ഒരു മരണം ; ഏഴ് പേരെ കാണാതായി

ഭുവനേശ്വർ : മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം. 35 വയസ്സുകാരി മരിച്ചു. മുന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായി. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. 50 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മറിഞ്ഞത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പഥർസെനി കുടയിൽ നിന്ന് ബർഗഡ് ജില്ലയിലെ ബൻജിപള്ളിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. സംഭവം നടന്ന ഉടനെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അതിൽ 35 പേരെ രക്ഷിച്ചു. പോലീസും അഗ്‌നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കൂടി രക്ഷപ്പെടുത്തി.

35 വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
أحدث أقدم