കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.


ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗ്ലൂരുവിൽ നിന്ന് എത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു.
ഒപ്പം യാത്ര ചെയ്ത സുഹൃത്തിനെ ഗുരുതരാവസ്ഥയിൽകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നട്ടാശ്ശേരി സ്വദേശി കോട്ടയം ദേശാഭിമാനി ജീവനക്കാരൻ സുഷീറിൻ്റെ മകൻ അക്ഷയ് കുമാർ (21) ആണ് മരിച്ചത്.
പാറമ്പുഴ സ്വദേശി റോസ് ചന്ദ്രൻ്റെ മകൻ റോസ് മോഹനാണ് (20) അതീവ ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.
ഓടി കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഇരുവരും ബംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് എത്തിയത്.
أحدث أقدم