ആലപ്പുഴ : ചേപ്പാട് മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാല്‍ കാറില്‍ വീടിനു മുന്നില്‍ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടന്‍ ശ്രീലാല്‍ കാല്‍ വഴുതി കാറിനടിയില്‍ വീഴുകയായിരുന്നു.
കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.