വിഷു ആഘോഷിക്കാനായി ബന്ധു വീട്ടിലെത്തിയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു






പ്രതീകാത്മക ചിത്രം



ആലപ്പുഴ: ആലപ്പുഴയിൽ ഏഴ് വയസുകാരി കാൽ വഴുതി തോട്ടിൽ വീണു മരിച്ചു. നെടുമുടി കളരിപറമ്പിൽ തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടിൽ പോകുമ്പോൾ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു.രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം .
കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു
أحدث أقدم