തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം..കോൺഗ്രസ് ലോക്സഭാ സ്ഥാനാർത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയിൽ….


കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഇന്‍ഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു.മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അക്ഷയ് ബാം ആണ് മത്സരം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്.ബിജെപി എംഎല്‍എ രമേശ് മെന്‍ഡോലയ്‌ക്കൊപ്പം കളക്ടറേറ്റിലെത്തിയാണ് അക്ഷയ് കാന്തി ഭം തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്.ബിജെപി സിറ്റിങ് എംപി ശങ്കര്‍ ലാല്‍വനിക്കെതിരെയായിരുന്നു അക്ഷയ് ബാം നിന്നിരുന്നത് . ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ മെയ് 13-നാണ് ഇവിടെ വോട്ടടുപ്പ്.
നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രൂക്ഷവിമര്‍ശനം നേരിടുന്നതിനിടയിലാണ് കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നത് .കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല .


أحدث أقدم