സ്‌കൂളിൽ പ്രിൻസിപ്പലിന്റെ ഫേഷ്യൽ..വീഡിയോ എടുത്ത അധ്യാപികയെ കടിച്ചുപരിക്കേല്‍പ്പിച്ചു…


യൂ പി :  സ്‌കൂളിൽവെച്ച് ഫേഷ്യൽ ചെയ്യുന്ന പ്രിൻസിപ്പലിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ച അധ്യാപികക്ക് മർദ്ദനം . ഉന്നാവോ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗ് ആണ് സ്‌കൂൾ തന്നെ ബ്യൂട്ടിപാർലറാക്കി മാറ്റിയത് .വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്താണ് സംഗീത ഫേഷ്യൽ ചെയ്തുകൊണ്ടിരുന്നത് .ഇത് ശ്രദ്ധയിൽപെട്ട സ്കൂളിലെ മറ്റൊരധ്യാപിക അനം ഖാന്‍ ഇതിന്‍റെ വീഡിയോ ചിത്രീകരിച്ചു.

ഇതുകണ്ട് ക്ഷുഭിതയായ പ്രധാനാധ്യാപിക അനം ഖാനെ പിന്തുടരുകയും മർദ്ദിക്കുകയും കയ്യിൽ കടിക്കുകയും ചെയ്തതായാണ് പരാതി. കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത സിംഗിനെതിരെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.പ്രധാനാധ്യാപികയുടെ പേരിൽ ബിഘപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
أحدث أقدم