മദ്യലഹരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു


പത്തനംതിട്ട : ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി . അട്ടത്തോട് സ്വദേശി രത്‌നാകരൻ(53) ആണ് കൊല്ലപ്പെട്ടത്. 

ചിറ്റാർ കൊടുമുടി സ്വദേശിയും വെസ്റ്റ് കോളനി ഓലിക്കൽ വീട്ടിൽ താമസക്കാരനുമായിരുന്നു രത്നാകരൻ.

 മദ്യലഹരിയില്‍ ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രത്‌നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും പ്രകോപനത്തില്‍ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിച്ചു വെന്നുമാണ് വിവരം . രത്‌നാകരനെ ഉടൻ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പമ്പ പോലീസ് ശാന്തമ്മയെ കസ്റ്റഡിയിലെടുത്തു.
أحدث أقدم