വാഴൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യവുമായി ഒരാള്‍ പിടിയില്‍.



മണിമല : വിൽപ്പന നടത്തുന്നതിനായി അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ പനമൂട് ഭാഗത്ത് പേക്കാവിൽ വീട്ടിൽ തമ്പി പി.ജി (60) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വില്പന നടത്തുന്നതിനായി ആറര ലിറ്റര്‍ മദ്യം അനധികൃതമായി വീടിന് സമീപം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാള്‍ വില്പന നടത്തുന്നതായി അനധികൃതമായി മദ്യം സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്നും തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന വിവിധ ബ്രാൻഡുകളിലുള്ള ആറര ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തത്. മണിമല സ്റ്റേഷൻ എസ് എച്ച് ഒ ജയപ്രകാശ്, എസ്.ഐ മാരായ സെൽവരാജ് ടി.ടി, സുനിൽ,അനിൽകുമാർ, എ.എസ്.ഐ സിന്ധു മോൾ, സി.പി.ഓ മാരായ ജിമ്മി ജേക്കബ്,സജിത്ത്, സൗമ്യ , ഗോപകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
أحدث أقدم