ചെങ്ങന്നൂർ : റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്കുള്ള പടിക്കെട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. നൂറ് കണക്കിന് യാത്രക്കാര്‍ കടന്നുപോയ പടിക്കെട്ടില്‍ ആയിരുന്നു മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്.
മെമു ട്രെയിനില്‍ വന്ന യാത്രക്കാര്‍ കടന്നു പോയ വഴിയില്‍ കണ്ട പാമ്പിനെ ടീ സ്റ്റാളിലെ ജീവനക്കാരായ മണികണ്ഠന്‍ ആണ് പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടുത്തക്കാരനായ സാം ജോണ്‍ പൂമല സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. വനം വകുപ്പിനെ ഏല്‍പ്പിക്കുമെന്ന് സാം അറിയിച്ചു.