ഉഷ്ണ തരംഗം: ഐടിഐകൾക്ക് അവധി




തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ -സ്വകാര്യ ഐടികൾക്കും ചൊവ്വാഴ്ച മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്റ്ർ അറിയിച്ചു. ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്റ്റർ നിർദേശിച്ചു.


ഉഷ്ണ തരംഗ സാധ്യതയെത്തുടര്‍ന്ന് ഇന്ന് പാലക്കാട് ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റുള്ള ഒന്‍പത് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ മെഡിക്കൽ കോളെജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേയ് രണ്ടു വരെ ജില്ലാ കലക്റ്റർ എസ്. ചിത്ര അവധി പ്രഖ്യാപിച്ചു.
മേയ് പകുതി വരെ സംസ്ഥാനത്ത് ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.അതിനുശേഷം മഴ സജീവമാകുമെന്നും വിദഗ്ധര്‍ പറയുന്നു. താപനില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
🟥🟪🟦🟩🟨🟧🟫⬛🟥⬛
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻


https://chat.whatsapp.com/C1j4nwM1kwnLNe0ogMzD0W

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/
أحدث أقدم