ഊട്ടി, കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണംമേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂറായി ഇ പാസ് എടുക്കേണ്ടി വരും





ചെന്നൈ: തമിഴ്‌നാട്ടിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. വേനലവധിക്കാലത്തെ വർധിച്ച തിരക്ക് കാരണമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി.
ഇതുപ്രകാരം, മേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂറായി ഇ പാസ് എടുക്കേണ്ടി വരും.
ഇപ്പോഴത്തെ ഉത്തരവ് താത്കാലികമാണെങ്കിലും, വിഷയം അടുത്ത തവണ പരിഗണിക്കുമ്പോൾ തുടർ നടപടികളുടെ കാര്യത്തിൽ വ്യക്തതയുണ്ടാകും
أحدث أقدم