ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നാല് മലയാളികൾ, സർക്കാർ ഇടപെടലിൽ പ്രതീക്ഷയെന്ന് എഞ്ചിനിയറുടെ പിതാവ്




കോഴിക്കോട്: ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്ത ഇസ്രായേലിൻ്റെ എംഎസ്‌സി ഐറീസ് എന്ന ചരക്ക് കപ്പലിൽ നാല് മലയാളി ജീവനക്കാരും. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരൻ ശ്യാംനാഥിൻ്റെ പിതാവ് വിശ്വനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിലെ സർക്കാർ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ശ്യാംനാഥിൻ്റെ പിതാവ് പറഞ്ഞു.

ഒരു വയനാട് സ്വദേശിയും പാലക്കാട് സ്വദേശിയും കപ്പലിലുണ്ട്. കപ്പലിലെ സെക്കൻഡ് എഞ്ചിനിയറാണ് ശ്യാംനാഥ്. പത്ത് വർഷമായി ശ്യാംനാഥ് എം എസ് സിയിൽ ജോലി ചെയ്ത് വരുന്നു. കപ്പൽ പിടിച്ചെടുത്ത കാര്യം ഷിപ്പിംഗ് കമ്പനി അറിയിച്ചു. കോഴിക്കോട് വെളിപറമ്പ് സ്വദേശിയാണ് ശ്യാംനാഥ്.

25 അംഗങ്ങളാണ് കപ്പലിലുള്ളത്. ഇതിൽ പതിനേഴ് പേരും ഇന്ത്യക്കാരാണ്. സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടു. ടെഹ്‌റാനിലും ഡൽഹിയിലും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യ, ഫ്രാൻസ് റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിന് സമീപംവെച്ച് ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് ചരക്ക് കപ്പൽ പിടിച്ചെടുത്തു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കാൻ ഇറാൻ വിദേശ കാര്യാലയവുമായി ഇന്ത്യ ബന്ധപ്പെടുന്നതായി റിപ്പോർട്ട്.

ഹോർമുസ് കടലിടുക്കിന് സമീപംവെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. മുംബൈയിൽ നിന്ന് മുംബൈ നാവികസേന തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്രായേലിൻ്റെ 'എംഎസ്‌സി ഏറീസ്' എന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. നിലവിൽ കപ്പൽ പ്രാദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
أحدث أقدم