കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ ബസാണ് മറിഞ്ഞത്.
ഫറോക്ക് മണ്ണൂർ വളവിൽ ആണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കകുകയാണ്.