പത്തനാപുരത്ത് വെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞ നിലയിൽ…


പത്തനാപുരം : പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. കടശേരി ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം. 30 വയസ്സ് തോന്നിക്കുന്ന കൊമ്പനാണ് വെള്ളംകിട്ടാതെ ആരോഗ്യം ക്ഷയിച്ച് ചരിഞ്ഞത്. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നതായി ഡോക്ടർമാർ പറഞ്ഞു .വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.

പോസ്റ്റ്‌മോർട്ടത്തിലാണ് ആന പത്ത് ദിവസമായി വെള്ളം കുടിച്ചിട്ടില്ലെന്നു ബോധ്യമായത്. മറ്റ് അസുഖങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, അമിത ചൂടിലും വെള്ളം കുടിക്കാതെ കഴിഞ്ഞതു വഴി ആരോഗ്യം ക്ഷയിക്കുകയും, അരുവിയിലേക്കു പോകും വഴി വീണതോടെ എഴുന്നേൽക്കാൻ കഴിയാതെ ഇവിടെ കിടന്നു ചരിയുകയായിരുന്നു എന്നാണു നിഗമനം.
أحدث أقدم