കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍ ചേര്‍ന്നു.വി കെ മനോജ് കുമാറാണ് ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നത്. സുധാകരന്റെ വികസന വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു . ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്നാണ് മനോജ് ബിജെപി അംഗത്വം സ്വീകരിച്ചത്.
കണ്ണൂരിന്റെ വികസനത്തിനായി എംപിയെന്ന നിലയില്‍ സുധാകരന്‍ ഒന്നും ചെയ്തിട്ടില്ലെന്നും വിവരമുള്ള ഒരാളും ഇനി അധികകാലം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും മനോജ് കുമാര്‍ പ്രതികരിച്ചു. സുധാകരന്‍ എംപിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം പിഎ ആയി പ്രവര്‍ത്തിച്ചത്.