ഇവിഎമ്മിൽ ക്രമക്കേട്..പത്തനംതിട്ടയിലും മോക് പോളിൽ അധിക വോട്ട് ബിജെപിക്ക്..പരാതി…







പത്തനംതിട്ടയിലും ഇവിഎമ്മിൽ ക്രമക്കേടെന്ന പരാതിയുമായി യുഡിഎഫ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മോക് പോളിൽ അധിക വോട്ട് ബിജെപിക്ക് വന്നതായാണ് യുഡിഎഫിന്റെ പരാതി. പൂഞ്ഞാറിൽ മുപ്പത്തിയാറാം നമ്പർ ബൂത്തിലെ മോക് പോളിൽ അധിക വോട്ട് വന്നതായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചു.
താമര ചിഹ്നത്തിനാണ് അധിക വോട്ട് ലഭിച്ചത്. എട്ട് സ്ഥാനാർത്ഥികൾ, നോട്ട ഉൾപ്പെടെ ഒമ്പത് വോട്ടാണുള്ളത്. വി വി പാറ്റ് സ്ലിപ് എണ്ണിയപ്പോൾ പത്ത് വോട്ടായി. എല്ലാ ഇവിഎമ്മും പരിശോധിക്കണം. ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയതായും പഴകുളം മധു പറഞ്ഞു. എല്ലാ ഇവിഎമ്മിലും ക്രമക്കേട് ഉണ്ടാകുമെന്ന് സംശയം ഉള്ളതായും യുഡിഎഫ് പരാതിപ്പെട്ടു
أحدث أقدم