വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ഷൈലജയ്ക്ക് എതിരെ പോസ്റ്റ്; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്






വകടകര ; വടകര ലോക്‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസെടുത്തത്.

മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സാപ് ഗ്രൂപ്പിൽ അസ്‌ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്‌ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീർത്തികരവുമായ ആക്രമണത്തിനെതിരെ വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്.
أحدث أقدم