ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്തു; യുവാക്കൾ പിടിയിൽ



കോട്ടയം : റെയില്‍വേ ഗേറ്റിന് സമീപത്ത് ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ചുതകര്‍ത്ത സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു .രാഹുല്‍ രാജു, സെബിന്‍ എബ്രഹാം എന്നീ യുവാക്കളെയാണ് പൊലീസ് പിടികൂടിയത് .ആക്രമണത്തില്‍ യുവാവ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു.അതിരമ്പുഴ സ്വദേശിയായ യുവാവാണ് ആക്രമണത്തിനിര യായത്.മാര്‍ച്ച് 17ന് കാണക്കാരി റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്.

ഇതുവഴി കാറിൽ സഞ്ചരിച്ച യുവാവ് റെയില്‍വേ ഗേറ്റിന് സമീപത്ത് തിരക്ക് കണ്ട് ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോഴാണ് പ്രതികള്‍ ആക്രമിച്ചത്. ആക്രമണത്തിൽ യുവാവിന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപെടുകയായിരുന്നു . പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു .ഇതിനിടയിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
أحدث أقدم