തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യെദു. നേരിട്ട് വിളിച്ച് ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെങ്കിലും സൂക്ഷിക്കണമെന്ന് പാര്‍ട്ടിയിലുള്ള തന്റെ സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും യെദു പറഞ്ഞു. ‘തനിക്ക് പേടിയില്ല. എന്തിന് പേടിക്കണം എപ്പോഴായാലും മരിക്കണം. എന്നാല്‍ കൊച്ചിന്റെ കാര്യം ആലോചിക്കുമ്പോള്‍ പേടിയുണ്ട്, അവനെ വളർത്തേണ്ടേ?’ യെദു പറഞ്ഞു.
കേസ് കേസിൻ്റെ വഴിക്കു തന്നെ പോകുമെന്നും യെദു പറഞ്ഞു. ലൈംഗിക അതിക്രമം കാണിച്ചെന്ന് മേയർ പറയുന്നു. മേയറിൻ്റെ പരാതിയിൽ തനിക്കെതിരെ കേസ് എടുത്തു. എന്നാൽ താനാണ് അപമാനിക്കപ്പെട്ടത്. തന്റെ പരാതിയിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. താൻ കേസുമായി മുന്നോട്ടു പോകുമെന്നും ഇനി പിന്നോട്ട് ഇല്ലെന്നും യെദു പറഞ്ഞു.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യെദുവും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. യെദു ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചുവെന്നും മേയർ ആരോപിച്ചു. എന്നാൽ ലൈംഗിക ആംഗ്യങ്ങളൊന്നും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിൻ്റെ വാദം. ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലികളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് യദു പറയുന്നു.
സംഭവത്തെ തുടർന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് യെദുവിന് നിര്‍ദേശം ലഭിച്ചു. ഡിടിഒയ്ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം മേയര്‍ക്കെതിരായ ഡ്രൈവറുടെ പരാതിയില്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.