കോട്ടയം : പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്. ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്. വിഷയത്തിൽ നേരത്തെ മണിമല പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) പ്രസീദ്. ജി ( രാജു - 52) എന്നിവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇൻവെസ്റ്റ് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.