ഫെയ്‌സ് ബുക്കിൽ ലൈവ് ഇട്ട് ചെറുതോണി സ്വദേശി ആത്മഹത്യ ചെയ്തു.


ഇടുക്കിയിൽ ഫെയ്സ് ബുക്കിൽ ലൈവ് ഇട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻചുവട് സ്വദേശി പുത്തൻപുരയ്ക്കൽ വിഷ്ണു(33) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷം വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഫേസ്ബുക്ക് ലൈവ് കണ്ട സുഹൃത്തുക്കൾ വീട്ടിൽ എത്തി വാതിൽ തകർത്ത് വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.ഇടുക്കി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
أحدث أقدم