വിവാഹത്തിന് ഇനി ഒരാഴ്ച്ച..നാട്ടിലേക്ക് വരാനിക്കെ ദുബായിൽ മലയാളി യുവാവിന് ദാരുണാന്ത്യം….


വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ തലശ്ശേരി സ്വദേശി ദുബായില്‍ അന്തരിച്ചു .കണ്ണൂർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഷാസിൻ്റെ മരണം.ഹൃദയാഘാതമാണ് മരണകാരണം.ദുബായിൽ ഒരു സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ദുബായിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


أحدث أقدم