കളിക്കുന്നതിനിടെ നാലു വയസ്സുകാരൻ കിണറ്റിൽ വീണു….രക്ഷിക്കാനിറങ്ങിയവരും കിണറ്റിൽ അകപ്പെട്ടു…കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാസേന…


തൃശൂർ : മാടക്കത്തറ ആയുർവേദ ആശുപത്രിക്കു സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ നാലു വയസ്സുകാരൻ കിണറ്റിൽ വീണു. 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്കു ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഇതോടെ കിണറ്റിൽ അകപ്പെട്ട മൂന്നു പേരെയും അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു കരക്കു കയറ്റി.
ഇന്നലെ രാവിലെ 10.15നു പുളിപ്പറമ്പിൽ സന്തോഷിന്റെ (56) വീട്ടിലായിരുന്നു സംഭവം. സന്തോഷിന്റെ ബന്ധുവിന്റെ മകനായ കേദാർനാഥ് ആണ് കിണറ്റിൽ വീണത്.കളിക്കുന്നതിനിടെ മൂടിയിട്ട വലയുൾപ്പെടെ കേദാർനാഥ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ട് കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ സന്തോഷിനു ശ്വാസതടസ്സമുണ്ടായി. ഉടൻ സമീപവാസിയായ രാജേഷെത്തി കിണറ്റിലിറങ്ങി കേദാർനാഥിനെയും സന്തോഷിനെയും താങ്ങിനിർത്തി. പിന്നീട് അഗ്‌നിരക്ഷാ സേനയെത്തിയാണ് മൂവരെയും കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചത്.


أحدث أقدم