പരാതി അന്വേഷിക്കാനെത്തി; വീടിന്റെ ​ഗെയ്റ്റ് ചാടിയെത്തിയത് മുപ്പതോളം നായ്ക്കൾ; എസ്ഐക്ക് കടിയേറ്റു










കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ നായ്ക്കൾ ആക്രമിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്. പരാതി അന്വേഷിക്കാൻ വീടിന് വെളിയിൽ എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെ ​ഗെയ്റ്റ് ചാടിക്കടന്നെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ- ഹിൽപാലസ് റോഡിൽ റെയിൽവേ മേൽപ്പാലത്തിനു താഴെ ചാത്താരിഭാ​ഗത്ത് ഒരു വീടിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തെരുവുനായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന ഒരു സ്ത്രീ നൽകിയ പരാതി അന്വേഷിക്കാനാണ് എസ്ഐ എത്തിയത്. ബൈക്കിൽ എത്തിയ എസ്ഐ വീടിനു പുറത്ത് നിന്ന് വിളിച്ചു. സ്ത്രീ ​ഗേറ്റ് തുറന്നെത്തുന്നതിനു മുൻപായി നായിക്കൾ പാ‍ഞ്ഞെത്തുകയായിരുന്നു. ഴേക്കും
أحدث أقدم