തൃശൂരിൽ സുരേഷ് ഗോപിയുടെ ഫ്‌ളക്‌സിൽ ഇന്നസെന്‍റിന്‍റെ ചിത്രം; വിവാദംഫ്ലക്സ് ബോർഡ് വച്ചതിൽ അനുമതിയോടെയല്ലെന്ന് വ്യക്തമാക്കി ഇന്നസെന്‍റിന്‍റെ കുടുംബവും രംഗത്തെത്തി




തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലെക്സ് വിവാദത്തിൽ. അന്തരിച്ച നടനും മുൻ സിപിഎം എംപിയുമായ ഇന്നസെന്‍റെ ചിത്രം ഫ്ലെക്സിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫ്ലക്സ് വൻ വിവാദത്തിലേക്ക് എത്തിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സിലാണ് ഇന്നസെന്‍റിന്‍റെ ചിത്രം.
ഫ്ലക്സ് ബോർഡ് വച്ചതിൽ അനുമതിയോടെയല്ലെന്ന് വ്യക്തമാക്കി ഇന്നസെന്‍റിന്‍റെ കുടുംബവും രംഗത്തെത്തി. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും കുടുംബം പറഞ്ഞു.


أحدث أقدم