രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി ഉപയോഗിച്ചു...കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ കയ്യാങ്കളി






മലപ്പുറം : വണ്ടൂരിൽ കെഎസ് യു എം എസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം . രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് .

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രവർത്തകർ തമ്മിൽ ഉണ്ടായ തർക്കമാണ് കൈയാങ്കളിയിൽ എത്തിയത്. എംഎസ്എഫ് പ്രവര്‍ത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയിൽ ഉയര്‍ത്തിയത്. ഇത് കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
أحدث أقدم