തൃശ്ശൂർ ചാലക്കുടി പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി !!!



പ്രദേശത്ത് മുതലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. നാട്ടുകാര്‍ കുളിക്കാനും മറ്റും
ഇറങ്ങുന്നിടത്താണ് മുതലക്കുഞ്ഞുങ്ങളെ കണ്ടത്. സംഭവത്തില്‍ ആവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ വനംവകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്.

ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്.

അതേസമയം വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു. വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അജയെ ആണ് മുതല കടിച്ചത്. അജയുടെ ഇരുകാലുകൾക്കും സാരമായി പരുക്കേറ്റു.

അജയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ അജയ് വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് താമസം.
أحدث أقدم