ശോഭ സുരേന്ദ്രൻ ബിജെപി വിട്ട് എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചു..വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ…


ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ബിജെപിയിൽ നിന്നും രാജി വെക്കാൻ തീരുമാനിച്ചിരുന്നതായി ദല്ലാൾ നന്ദകുമാർ .ബിജെപിയിൽ നിന്നും വിട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശോഭ ശ്രമം നടത്തിയിരുന്നതായും നന്ദകുമാർ വെളിപ്പെടുത്തി .എന്നാൽ പാർട്ടി ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു .
ഇതേസമയം ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു .ശോഭ സുരേന്ദ്രന്‍ – കെ.സുധാകരന്‍ കൂട്ടുകെട്ട് ഉല്‍പാദിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.തെളിവ് സഹിതം ശോഭയെ നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു .


أحدث أقدم