പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ കെ.ജി. ജയൻ്റെ വേർപാടിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാനക്കമ്മറ്റി അനുശോചിച്ചു.


കോട്ടയം: ഭക്തിഗാന  സംഗീതരംഗത്ത് 
ജയ-വിജയ സഹോദരൻമാരിലെ കെ.ജി. ജയൻ നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി. വ്യത്യസ്തമാർന്ന ആലാപന ശൈലിയും വേറിട്ട ശബ്ദമാധുര്യവുമായിരുന്നു കെ.ജി. ജയൻ്റെ പ്രത്യേകത. സംഗീതപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജയൻ്റെ വേർപാട് മലയാള ഗാനശാഖയ്ക്ക് നികത്താനാവാത്ത വിടവാണ്.
   പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ് ട്രഷറർ അനീഷ്, എന്നിവർ സംസാരിച്ചു.
أحدث أقدم