എസ് രാജേന്ദ്രൻ ഏതാണ്ട് ഉറപ്പിച്ചു; ബിജെപി യിലേക്ക്?


ദേവികുളം : സിപിഎം വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ചുപറഞ്ഞ് മുൻ എംഎല്‍എ എസ് രാജേന്ദ്രൻ.

ഇ പി ജയരാജൻ വിവാദം ചൂടുപിടിച്ചു നിൽക്കെയാണ് ഇടുക്കി ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് മനസ്സ് തുറക്കുന്നത്.

പാർട്ടിയുമായുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല .സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ് സഹിക്കാൻ പറ്റാതെ വന്നാൽ പാർട്ടിവിടുമെന്നും അങ്ങനെയൊരു സാചര്യം ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത് .ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം രാജേന്ദ്രൻ വ്യക്തമാക്കിയത് .

തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ല- താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു .ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പാണ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നു എന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് .

എന്നാൽ പിന്നീട് പാര്‍ട്ടിയുമായി രമ്യതയിലായി എന്ന് എസ് രാജേന്ദ്രൻ അറിയിച്ചിരുന്നു .പ്രകാശ് ജാവദേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോഴും സ്വികരിക്കാന്‍ തയ്യാറാണെന്ന് അന്ന് അവര്‍ അറിയിച്ചതായും രാജേന്ദ്രൻ പറഞ്ഞു .
أحدث أقدم