നിമിഷ പ്രിയയുടെ മോചനം..അമ്മ യെമനിലേക്ക് യാത്ര തിരിച്ചു..അമ്മക്കൊപ്പം...






കൊച്ചി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു.കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും ഉണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും.

യെമനിൽ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ജയിലിലെത്തി നിമിഷപ്രിയയെ കാണാനാണ് തീരുമാനം. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി 2017 ൽ കൊല്ലപ്പെട്ട കേസിലാണ് വിചാരണ കോടതി നിമിഷപ്രിയയെ വധ ശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന് ആശ്വാസധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് പ്രേമകുമാരിയുടെ യാത്ര.
أحدث أقدم