ഒടുവില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ബാബ രാംദേവ്; 'ക്ഷമാപണം ഹൃദയത്തില്‍ നിന്നല്ല', സത്യവാങ്മൂലം തള്ളി കോടതി


ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബാ രാംദേവും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി. ഇരുവരും കോടതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ഇരുവരോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 10 ന് വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി. അടുത്ത തീയതിയില്‍ ഇരുവരും ഹാജരാകണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
أحدث أقدم