എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രവചിച്ചു തത്ത; ഉടമകളെ കസ്റ്റഡിയിലെടുത്തു നടപടിതത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ച്





ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ സ്ഥാനാർഥികളുടെ വിജയം പ്രവചിച്ച രണ്ടു വഴിയോര കൈനോട്ടക്കാരെ അറസ്റ്റ് ചെയ്തു. കടലൂരിലെ പിഎംകെ സ്ഥാനാർഥിയും സംവിധായകനുമായ തങ്കർ ബച്ചന്റെ വിജയം പ്രവചിച്ചതിന് പിന്നാലെയാണ് സഹോദരങ്ങളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു വിട്ടയച്ചത്. തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.
ബിജെപിയുമായി സഖ്യം ചേർന്നാണ് പി എം കെ തമിഴ്നാട്ടിൽ മത്സരിക്കുന്നത്. പ്രചാരണങ്ങൾക്കിടെ തെരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രവചിക്കാൻ താങ്കർ ബച്ചൻ കൈനോട്ടക്കാരനെ സമീപിച്ചിരുന്നു. തുടർന്ന് തങ്ങളുടെ കൈവശമുള്ള നാല് തത്തകളിൽ ഒന്നിനെ കൊണ്ട് സഹോദരങ്ങളിൽ ഒരാൾ ചീട്ട് എടുപ്പിച്ചു. ഇതിൽ വിജയം സൂചിപ്പിക്കുന്ന ചീട്ട് ലഭിച്ചതിന് പിന്നാലെ തങ്കൻ തത്തയ്ക്ക് പഴം നൽകുന്നത് അടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിലും പിന്നാലെ അറസ്റ്റ് ചെയ്ത കൈനോട്ടക്കാരെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.

أحدث أقدم